എന്റെ വിവാഹം ഭാഗം – 14
#2
അവർ ആവശ്യപ്പെട്ട പൊന്നു മുഴുവനും കൊടുത്തതിനു പുറമേ അമ്മയുടെ കാല ശേഷം വീടും പുരയിടവും ചേച്ചിയുടെ പേരിൽ എഴുതി കൊടുക്കുകയും ചെയ്യു.
 
എന്റെ മനസ്സിൽ വാശിയായിരുന്നു. എന്നോട് നൂണ് പറഞ്ഞ ചേച്ചിക്ക് സ്വയം മനസ്സാക്ഷിക്കുത്തിനുഭവപ്പെടുന്നത് എനിക്ക കാണണമായിരുന്നു. നാട്ടിലെ പേരെടുത്ത വലിയ കല്യാണ മണ്ഡപത്തിൽ ഒരു വമ്പിച്ച ജനാവലിയുടെ മൂന്നിൽ വച്ച ജയേട്ടൻ ചേച്ചിയുടെ കഴുത്തിൽ താലിയണിയിച്ചു. മൂന്നു തരം പായസമടങ്ങിയ അത്യുൻ സദ്യയായിരുന്നു പിന്നീട് വിവാഹത്തിൽ സംബന്ധിച്ചിരുന്നവരെ കാത്തിരുന്നത്. ഇതു കേമമായി നടന്ന ഒരു കല്യാണത്തിൽ അടുത്ത കാലത്തൊന്നും പങ്കെടുത്തിട്ടില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
അമ്മാവന്മാരും വലിയമ്മയുമെല്ലാം എല്ലാ കാര്യങ്ങൾക്കും ആദ്യാവസാനം ഉണ്ടായിരുന്നു. ഇത്തവണ എല്ലാവർക്കും മുൻ നിരയിൽ നിൽക്കാൻ വളരെ താൽപര്യമായിരുന്നു.
 
വിവാഹം കഴിഞ്ഞ് നവദമ്പതികളുടെ കൂടെ വരന്റെ വീട്ടിലേക്ക് പോകാൻ എല്ലാവരും തയ്യാറായി . നിലവിലുള്ള ഏർപ്പാടനുസരിച്ച് എന്റെ വീട്ടിലാണ് ആദ്യ രാത്രി കൊണ്ടാടുന്നത്. ഞങ്ങളുടെ വീട്ടിലെ സൗകര്യക്കുറവു കാരണം എന്റെ ആദ്യ മാത്രി ദേവേട്ടന്റെ വീട്ടിലായിരുന്നല്ലോ നടന്നത് ?
 
അമ്മായിമാർ ചേച്ചിയെ ആദ്യ രാത്രിക്കു വേണ്ടി അണിയിച്ചൊരുക്കുകയാണ്. ഞാൻ മനഃപൂർവ്വം ഒന്നിലും തലയിടാതെ എന്നാൽ എല്ലായിടത്തും എന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് നടന്നു. മുൻ വശത്തെ വലിയ ഹാളിൽ അമ്മാവന്മാരുടെ കൂട്ടത്തിലിരുന്ന സംഭാഷണത്തിൽ മുഴുകിയിരിക്കുകയാണ് ജയേട്ടൻ, ദേവേട്ടൻ വധൂവരന്മാർ തിരിച്ചെത്തിയയുടനെ ഞങ്ങളുടെ വീട്ടിലേക്ക് പോയിരുന്നു. കൂടെ പോവുന്നത് ശരിയല്ലല്ലോ എന്ന് കരുതി മാത്രം ഞാൻ ഇവിടെ നിന്നു.
 
നാലഞ്ചു ദിവസമായി ഇവിടെ തന്നെയാണ് താമസം.നാളെ തന്നെ കഴിയുന്നതും വേഗം സ്ഥലം വിടണം. ചേച്ചിയുടെ സ്വർഗ്ഗത്തിൽ ഞാനൊരു കുട്ടുറുമ്പായിക്കൂടാ.
 
ജയേട്ടനു  എന്നെ അഭിമുഖീകരിക്കാൻ ഒരു പ്രയാസം പോലെ.
 
‘എന്നെ ഉപേക്ഷിച്ച് നീ പണത്തിനു പുറകേ പോയില്ലേടീ വഞ്ചകി  എന്ന് മനസ്സിൽ തോന്നുന്നുണ്ടാവണം.അല്ലെങ്കിൽ അതു പോലൊരു ധാരണ ചേച്ചി വരുത്തി കാണണം.
 
ഒരു കാര്യ ആലോചിച്ചിട്ടിപ്പോഴും പിടി കിട്ടുന്നില്ല. ചേച്ചിയെ ജയേട്ടനു  ഇഷ്ടമായതെങ്ങനെ ?
 
കാണാൻ കൊള്ളാവുന്ന ഏതു പെൺകുട്ടികൾ ഇൻസ്റ്റ്യൂട്ടിൽ ടൈപ്പിൾ പഠിച്ചിരുന്നു ? ജയന്തി തന്നെ ചേച്ചിയേക്കാൾ കാണാൻ എത്ര സുന്ദരിയാണ് !
 
ഒരു പക്ഷേ…ഞാൻ വഞ്ചിച്ചുവെന്ന് വിശ്വസിപ്പിച്ച് സഹതാപവുമായി ആ മനസ്സിൽ കടന്ന് കൂടിക്കാണണം. ഒന്ന് കിടക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു . നാലഞ്ചു ദിവസമായി വളരെ തിരക്കായിരുന്നല്ലോ ?
 
ചാരിയിട്ടിരുന്ന എന്റെ മുറി തുറന്ന് അകത്ത് കടന്നപ്പോൾ എന്റെ കട്ടിലിൽ ആരോ കിടപ്പുണ്ട്. ഈ മുറിയിൽ മറ്റാരും പ്രവേശിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല.
 
നോക്കുമ്പോൾ വലിയമാവന്റെ ഇഷ്ടപുത്രി പ്രത്തണ്ട് വയസ്സുകാരി സീന
 
“അവൾക്ക് വൈകീട്ടൊരു വയറു വേദന പോലെ . അപ്പോ സ്വസ്ഥായിട്ടൊന്ന് കെടന്നോട്ടേന്ന വച്ചിട്ട് ഞാനാ സുലേച്ചീടെ മുറിയിൽ  കെടന്നോന്ന് പറഞ്ഞത് “മകളുടെ കിടപ്പിന് വിശദീകരണം തന്നു വലിയമ്മായി.
 
ഹൂം ! ഒരു സുലേlച്ചി !
 
എന്റെ വിവാഹത്തിന് എവിടെയായിരുന്നു ഇവരെല്ലാം ? ഇപ്പോൾ വായിൽ കൂടി തേനൊലിക്കുന്നു
 
“ആർത്തി പിടിച്ച് എന്തെങ്കിലും വാരി വലിച്ച് തിന്നിട്ടണ്ടാവും മോളേ കൊച്ച് കഴിഞ്ഞ് എഴുനേൽപ്പിക്കാം ” എന്റെ ചെവിയിൽ സ്വകാര്യമായി അമ്മ പറഞ്ഞു. അമ്മക്ക് പണ്ടേ തന്നെ വലിയമ്മായിയെ ഇഷ്ടമല്ല.
 
“ഓ അവിടെ കിടന്നോട്ടെ . ഇനി പിന്നീട് വിളിക്കാനൊന്നും വരേണ്ടെന്ന് പറഞ്ഞോളൂ  എനിക്കൊന്ന് സൈ്വരമായിട്ട് കിടക്കണം.”..എനിക്ക് സ്വസ്ഥമായി ചിന്തിക്കാൻ ഏകാന്തതയും ഇരുട്ടും ആവശ്യമായിരുന്നു.
 Reply
Messages In This Thread
RE: എന്റെ വിവാഹം ഭാഗം – 14 - by kinkygirls - 06-02-2017, 10:03 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,