ലൈംഗികത എന്റെ നോവലുകളിൽ
#3
ദീദി കരയ്ാണ്.’ അയാൾ അവരുടെ ചുണ്ടിൽ അമർത്തിച്ചുംബിച്ചുകൊണ്ട് ചോദിച്ചു. ‘എന്തിനാ ദീദി കരേണ ത്?’
അവരുടെ തേങ്ങൽ കൂടി വന്നു. അവരുടെ മാറിടം തേങ്ങൽ വന്ന് വിങ്ങുന്നതയാൾ അറിഞ്ഞു. അയാൾ ഒന്നുകൂടി അമർത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു.
‘ദീദി കരയണ്ട.’
‘ഞാൻ കരയില്യ, നീ പോവില്ലാന്ന് പറേ.’
എന്റെ ഏറ്റവും നല്ല കഥയായി ഞാൻ കണക്കാക്കുന്നത് ‘കറുത്ത തമ്പ്രാട്ടി’യാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവല്ലൊ. അതുപോലെ ഏറ്റവും നല്ല സമാഹാരമായി കരുതുന്നതും അതേ പേരിലുള്ള പുസ്തകമാണ്. എന്റെ ഏറ്റവും നല്ല നോവലേതാണെന്ന ചോദ്യത്തിനും എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട. അത് ‘തടാകതീരത്ത്’ ആണ്, കാരണം അതിൽ എന്റെ പ്രത്യാശയുണ്ട് നൈരാശ്യവും, ആസക്തിയുണ്ട് അഭിലാഷങ്ങളും, എന്റെ താഴ്ന്ന നിലയുണ്ട്, അതിൽനിന്നുള്ള പടിപടിയായ ഉയർച്ചയും. അതിൽ രണ്ടു സ്ത്രീകളുടെ ലൈംഗികതയുണ്ട്, ആസക്തിയുണ്ട്, അതിൽ എരിഞ്ഞമരാനുള്ള ആഗ്രഹവും. പിന്നെ ഇവയെയെല്ലാം നിസ്സാരമാക്കുന്ന, ചെറുതാക്കുന്ന ഒരു മഹത്തായ സമാന്തര കഥയുമുണ്ട്. രമേശിന്റെ കഥയോടൊപ്പം പറഞ്ഞുപോകുന്ന ഈ കഥ ഒരു ആംഗ്ലോ ഇന്ത്യന്റേതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഒരിംഗ്ലീഷുകാരന് ബംഗാളിയിലുണ്ടായ സന്താനം. അയാളുടെ ക്ഷോഭകരമായ ജീവിതകഥ പ്രധാനകഥയോടൊപ്പം ഇടകലർത്തി പറഞ്ഞുപോകുകയാണിവിടെ. പതിനാലാം വയസ്സിൽ, പട്ടിണി കിടക്കുന്ന സ്വന്തം അമ്മയ്ക്ക് വേണ്ടി അവരുടെ കൂട്ടിക്കൊടുപ്പുകാരനും പുരുഷവേശ്യയുമായി ജീവിതം തുടങ്ങുന്ന ഫ്രാങ്കിന്റെ വല്ലാത്തൊരു ജീവിതം. നോവൽ തുടങ്ങുമ്പോൾ ഫ്രാങ്കിന് വളരെ വയസ്സായിരിയ്ക്കുന്നു. ഫ്‌ളാഷ് ബാക്കിലൂടേയും, രമേശന് പറഞ്ഞുകൊടുക്കുന്ന വിധത്തിലുമാണ് അയാളുടെ ജീവിതം നമുക്കു മുമ്പിൽ വികസിയ്ക്കുന്നത്.
ഈ നോവലിൽ പ്രതിപാദിച്ചിട്ടുള്ള ഓരോ കാര്യങ്ങളെപ്പറ്റിയും എനിയ്ക്ക് നല്ല അറിവുണ്ട്. അതിൽ പറഞ്ഞ സ്ഥലങ്ങളും സ്ഥാപനങ്ങളും ശരിയ്ക്കുള്ളവ തന്നെ. അത് ചൗറങ്കി റോഡായാലും ശരി, ഡൽഹൗസി സ്‌ക്വയറോ ബെന്റിങ്ക് സ്റ്റ്രീറ്റോ ആയാലും ശരി, മെട്രോ സിനിമയായാലും അമേരിക്കൻ ലൈബ്രറിയായാലും ശരി. റെസ്റ്റോറണ്ടുകളുടെയും ഹോട്ടലുകളുടെയും പേരുകൾകൂടി ശരിയ്ക്കുള്ളതാണ്. രമേശൻ നടന്നുപോകുന്ന നിരത്തുകളുടെ പേരുകളും തടാകതീരവും എല്ലാം ശരിയ്ക്കുള്ളവ തന്നെ. അതുകൊണ്ട് കൽക്കത്തയെപ്പറ്റി അറിയുന്ന ഒരു വായനക്കാരന് ഈ നോവൽ വായിക്കുമ്പോൾ ഒരു ത്രിമാനക്കാഴ്ചതന്നെ ലഭ്യമാകുന്നു. ഈ നോവൽ വായിക്കുന്ന ഒരാൾക്കും വഴിതടഞ്ഞ് വീഴാൻ പോകുന്ന പ്രതീതിയുണ്ടാവില്ല. വായന വളരെ സുഗമമാണ്. അറുപതുകളിലെ കൽക്കത്തയെ അറിയുന്നവർക്ക് ഓർമ്മയുടെ രാജവീഥികളിൽക്കൂടി അനായാസേന യാത്ര ചെയ്യുന്നതായനുഭവപ്പെടുകയും ചെയ്യും (ട്രാഫിക് ജാമൊന്നും ഇല്ലാതെത്തന്നെ).
നോവലിൽ രമേശന്റെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുള്ളതെല്ലാം എന്റെയും കഥയാണ്. ഇതിൽ പക്ഷെ രമേശന് ബംഗാളിസ്ത്രീയുമായുണ്ടായിട്ടുള്ള ലൈംഗികബന്ധം സാങ്കല്പികമാണ്. തികച്ചും സാങ്കല്പികമെന്നു പറഞ്ഞുകൂടാ. ഈ അനുഭവം എന്റെ ഒരു സ്‌നേഹിതന് ഉണ്ടായിട്ടുള്ളതാണ്. പക്ഷെ അയാൾക്കും ഒരേ സമയം രണ്ടു പേരോട്, അതും അമ്മയും മകളുമായിട്ടുള്ള രണ്ടു പേരോട് ഉണ്ടായിട്ടില്ല. അത് തികച്ചും സാങ്കല്പികമാണ്. ഇംഗ്ലീഷിൽ പറയാറില്ലെ, ുഹമൗശെയഹല യൗ േിീ േുീശൈയഹല.
അതുപോലെ ആംഗ്ലോ ഇന്ത്യന്റെ കഥയും സാങ്കല്പികമാണ്. പക്ഷെ ആ കഥയ്ക്ക്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി, ശരിയ്ക്കു പറഞ്ഞാൽ അറുപതുകൾ വരെയുള്ള ബംഗാൾ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ സത്യസന്ധമായി നെയ്‌തെടുത്തതായതുകൊണ്ട്, യാഥാർത്ഥ്യത്തിന്റെ പരിവേഷം കിട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ എനിയ്ക്ക് സുപരിചിതമായ വഴിയിൽക്കൂടിയേ ഈ നോവലിൽ ഞാൻ നടന്നിട്ടുള്ളു. അതിന്റെ ഗുണഭോക്താക്കൾ വായനക്കാരായിരിയ്ക്കും.
 Reply
Messages In This Thread
RE: ലൈംഗികത എന്റെ നോവലുകളിൽ - by SexStories - 01-07-2019, 10:20 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,