ലൈംഗികത എന്റെ നോവലുകളിൽ
#2
തലമുറകളായി സ്വന്തം ലൈംഗികത തിരിച്ചറിയാതെ, ഒരിക്കൽപ്പോലും രതിസംതൃപ്തി എന്തെന്നറിയാതെ, പുരുഷന്റെ അടിമയായി, വിവാഹമെന്ന വ്യവസ്ഥാപിത ലൈംഗികചൂഷണത്തിന്റെ ഇരകളായി മാത്രം ജീവിച്ചു മരിച്ചുപോയ കേരളത്തിലെ സതി–സാവിത്രിമാർക്ക് സാനുകമ്പം ഞാൻ ഈ നോവൽ സമർപ്പിക്കുന്നു.
ലൈംഗികത എന്തെന്ന് മനസ്സിലാവാതെ ഭർത്താവുമൊത്ത് ജീവിച്ച്, കുട്ടികളെ പ്രസവിച്ചുണ്ടാക്കിയ എത്രയോ സ്ത്രീകളുണ്ട്. അതിലൊന്നാണ് ‘കൊച്ചമ്പ്രാട്ടി’യിലെ ദേവകി എന്ന അത്രതന്നെ പ്രധാനമല്ലാത്ത കഥാപാത്രം. വിജയൻ മേനോനുമായുള്ള ബന്ധം തുടങ്ങുന്നതുവരെ അവൾക്കതു മനസ്സിലായിരുന്നില്ല.
അവൾ അയാളുടെ കൈകളിലായി. അവൾ ഇപ്പോൾ ഇരിക്കുകയല്ല അയാളോട് ചേർന്ന് പാതി കിടക്കുകയാണ്. അയാൾ അവളുടെ ഇടത്തെ തുടകൾ പിടിച്ച് കിടക്കയിലേയ്ക്കു കയറ്റി. അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ ആർത്തിയോടെ പരതി. ദേവകി കണ്ണടച്ചു കിടക്കുകയാണ്. തനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു. എന്താണെന്ന് വ്യക്തമല്ല. പക്ഷേ അവൾക്കത് ഇഷ്ടമാകുന്നുണ്ട്. ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുന്ന വിരലുകൾ തടയാൻ അവൾ ആഗ്രഹിച്ചു. പക്ഷേ കഴിയുന്നില്ല. അവളുടെ കൈകൾ അയാളുടെ പുറത്ത് വിശ്രമിക്കുകയാണ്. ബ്ലൗസിന്റെ കുടുക്കുകൾ മുഴുവൻ വിടുവിച്ച കൈകൾ ബോഡീസിന്റെ കെട്ടഴിക്കുകയാണ്. അവൾ ഒന്നുകൂടി ചേർന്നു കിടന്നു. അവളുടെ കൈകൾ അയാളുടെ പുറത്ത് അള്ളിപ്പിടിക്കുകയാണ്. വിജയൻമേനോന്റെ കൈകൾ വീണ്ടും താഴേയ്ക്ക് സഞ്ചരിച്ചു. മുണ്ടിന്റെ കുത്ത് അഴിയാൻ ധൃതിയായി അയഞ്ഞു കിടന്നു.
ലൈംഗികമായി ഭർത്താവിൽനിന്നു കിട്ടുന്നതിലധികം താൻ അർഹിക്കുന്നില്ലെ, എന്ന് തോന്നാത്ത സ്ത്രീകൾ കുറവാണ്. അതല്ലെങ്കിൽ സ്ത്രീ ലൈംഗികതയെക്കുറിച്ചു നല്ല ബോധമുള്ള ഭർത്താവായിരിയ്ക്കണം. അതൊരു അപൂർവ്വതയാണ്.
ഭർത്താവ് ഗോപാലൻ വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് അകത്തേയ്ക്കു വരും. ആദ്യത്തെ രണ്ടു ദിവസത്തെ ഓർമ്മയിൽ അവൾതന്നെ ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കും. ധൃതി കാരണം കുടുക്കുകൾ അഴിച്ചുമാറ്റാനുള്ള ക്ഷമയൊന്നും അയാൾക്കില്ല. ചിന്നന്റെ കടയുടെ മേശക്കുമുമ്പിൽ നിന്ന് എഴുന്നേറ്റാൽ അഴിച്ചു വിടുന്ന ഭാവനയുടെ അന്ത്യമാണ്. അകത്തുചെന്ന സാധനം ഈ ചിന്തയ്ക്ക് വളം വച്ചുകൊടുക്കുന്നതോടെ നടത്തം ധൃതിയിലാവുന്നു. കുളിയും ഊണും കഴിഞ്ഞ് ഭാര്യയെ കയ്യിൽ കിട്ടാൻ തിരക്കാവുന്നതുകൊണ്ട് ദേവകി അടുത്തു കിടന്നാൽ അവതരണമൊന്നും കൂടാതെ നേരെ വിഷയത്തിലേയ്ക്കു കടക്കും.
ദേവകി ബ്ലൗസിന്റെ കുടുക്കുകളിട്ട് മുണ്ടുടുത്ത് കിടക്കുമ്പോഴേയ്ക്കും ഗോപാലൻ ഉറക്കം തുടങ്ങിയിട്ടുണ്ടാവും. ആദ്യത്തെ ഏതാനും ദിവസങ്ങളിലുണ്ടായ സ്വന്തം വികാര ത്തള്ളിച്ച കുറഞ്ഞുവരുന്നത് ദേവകിയ്ക്ക് അനുഭവപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിൽ വികാരങ്ങൾ ഉണർന്നെഴുന്നേൽക്കുമ്പോഴേയ്ക്ക് ഭർത്താവ് നിർത്തിയിട്ടുണ്ടാവും. അങ്ങിനെയൊക്കെയായിരിക്കും കാര്യങ്ങൾ എന്നവൾ സമാധാനിച്ചു. അവൾ ജോലിയ്ക്കു പോകാതിരുന്നതുകൊണ്ട് തന്റെ സ്വകാര്യങ്ങൾ പങ്കുവയ്ക്കാൻ, കാര്യങ്ങൾ ഒത്തുനോക്കാൻ പറ്റിയ കൂട്ടുകാരികളും അവൾക്കുണ്ടായിരുന്നില്ല. ഇന്ന് തമ്പ്രാൻ അവളുടെ ദീർഘനിദ്രയിലായിരുന്ന വികാരങ്ങളെ തൊട്ടുണർത്തിയപ്പോഴാണ് അവൾക്ക് ഒന്നൊത്തുനോക്കാനുള്ള അവസരം കിട്ടിയത്. അപ്പോഴാണ് ഭർത്താവിൽനിന്ന് ലഭിക്കുന്നതിലധികം താൻ അർഹിക്കുന്നില്ലേ എന്നവൾ ആ ലോചിച്ചത്. ഇന്ന് പക്ഷെ തമ്പ്രാന് കൊടുക്കുന്നതിലധികം തനിക്ക് ലഭിക്കുന്നു എന്ന തോന്നൽ കലശലായപ്പോൾ അവ ൾ പറഞ്ഞു.
‘മതി, ഇമ്പ്രാ.’
എന്റെ ‘ഉറങ്ങുന്ന സർപ്പങ്ങൾ’ എന്ന നോവലിൽ സ്ത്രീലൈംഗികത കുറേക്കൂടി സൂക്ഷ്മമാണ്. അതിലെ സ്ത്രീകഥാപാത്രം ഒരു ചിത്രകാരിയാണ്. മനോഹരൻ എന്ന കലാപ്രേമിയുമായുള്ള അവളുടെ ബന്ധം വളരെ തീവ്രമായിരുന്നു.
‘തടാകതീരത്ത്’ എന്ന നോവലിലാണ് സ്ത്രീലൈംഗികത അതിന്റെ എല്ലാ നിറങ്ങളോടും മനോഹാരിതയോടുംകൂടി പുറത്തു വരുന്നത്. അറുപതുകളിലെ കൽക്കത്തയിൽ ഒരു ജോലി അന്വേഷിച്ച് എത്തിയ മലയാളി ചെറുപ്പക്കാരൻ രമേശന്റെ കഥയാണത്. അയാൾ താമസിക്കുന്ന മുറിയുടെ വീട്ടുടമസ്ഥയും അവരുടെ മകളും ഒരേ സമയത്ത് അന്യോന്യമറിയാതെ അയാളുടെ സ്‌നേഹത്തിനു വേണ്ടി ശ്രമിക്കയാണ്. രണ്ടുപേരും അതിൽ വിജയിക്കുന്നുവെന്നത് രമേശന്റെ പ്രശ്‌നമാവുകയാണ്. അയാളുടെ ലൈംഗികത ആവശ്യപ്പെടുന്നത് തരാൻ മകൾക്കല്ല അമ്മയ്ക്കാണ് കഴിയുന്നത് എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
എന്താണ് പറയേണ്ടത്? അതു കഴിഞ്ഞാൽ താൻ പോകുമെന്നും അവൾക്ക് വിഷമമാവുമെന്നും ആേണാ? അവളെ കല്യാണം കഴിക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ല എന്നോ? അയാൾ ഒന്നും പറഞ്ഞില്ല. വാക്കുകൾ തൊടുത്തുവിട്ട ബാണം പോലെയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ജീബ്രാനാണോ? അതു തിരിച്ചെടുക്കാൻ പറ്റില്ല. ചില വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നവയാണ്. പക്ഷേ പറയാതിരുന്നാൽ പിന്നീടത് ഒരു വൻ ദുരന്തത്തിലാണ് എത്തുന്നതെങ്കിൽ ഇപ്പോൾ തന്നെ പറയുകയല്ലേ നല്ലത്?
‘രൊമേശ്ദാ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. ഞാൻ ഒന്നും കണ്ടിട്ടല്ല നീയുമായി അടുക്കണത്. നിന്റെ സ്‌നേഹം, അതു കിട്ടാവുന്നത്ര ദിവസങ്ങൾ എനിക്ക് സ്വീകരിച്ചുകൂടെ. നോക്കു, ഞാൻ ദിവസങ്ങൾ എന്നാണ് പറഞ്ഞത്, ആഴ്ചകൾ എന്നുകൂടിയല്ല. അത്രയ്ക്കുപോലും ശുഭാപ്തിവിശ്വാസമില്ല എനിക്ക്.’
നേരിയ തണുത്ത കാറ്റ് സ്വറ്ററിന്നുള്ളിലേയ്ക്കു തുളച്ചു കയറുന്നു. രമേശന് സ്വയം ചെറുതായി തോന്നി.
രമേശിന് സ്വയം ചെറുതായി തോന്നുന്നുണ്ടെങ്കിലും അതിൽ കാര്യമായി ഒന്നും ചെയ്യാനില്ല, കാരണം അയാളുടെ മനസ്സ് മറ്റൊരാൾക്ക് കടം കൊടുത്തു കഴിഞ്ഞു.
തടാകത്തിലേയ്ക്കു നടക്കുമ്പോൾ രമേശൻ ആലോചിച്ചു. കാമുകിയുടെ ആദ്യചുംബനം ലഭിച്ച ഒരു കാമുകന്റെ സന്തോഷമോ ഉത്സാഹത്തള്ളിച്ചയോ തനിക്കില്ല. താൻ ഇപ്പോഴും ഒരു കാമുകനായിട്ടില്ലെന്നു തന്നെയാണ് അതു കാണിക്കുന്നത്. മായയുടെ സ്‌നേഹം തന്നിലേയ്ക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നു വരികയാണ് ചെയ്യുന്നത്. താൻ അതു സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
ഇതാണ് നോവൽ കഴിയുംവരെ രമേശന്റെ മാനസികാവസ്ഥ. പക്ഷെ ആനന്ദമയീദേവിയുമായുള്ള ബന്ധം അങ്ങിനെയുള്ളതല്ല. അത് കൂടുതൽ ആഴത്തിലുള്ളതാണ്. അതു നിർത്താനുള്ള ഓരോ ശ്രമവും തുടക്കത്തിലേ പരാജയപ്പെടുകയാണ്.
‘ദീദി, നമ്മൾ ചെയ്യുന്നത് ശരിയല്ല.’
അറിവിന്റെ കനി തിന്ന ഹൗവ്വയെ നോക്കുന്ന ആദമിനെപ്പോലെ അവർ രമേശനെ നോക്കി.
‘നീ എന്താണ് പറയണത്?’
‘നമ്മൾ ചെയ്യുന്നത് ശരിയല്ല എന്നുതന്നെ.’ അവർ അപ്പോഴും അയാളുടെ കരവലയത്തിലായിരുന്നു. അവരുടെ ദേഹത്തിന്റെ മുഴുപ്പ് അവൻ ഇഷ്ടപ്പെട്ടു. ആ സമൃദ്ധിയാണ് അയാൾ എപ്പോഴും കാംക്ഷിച്ചിരുന്നത്.
‘എന്താ നിനക്ക് ഇഷ്ടല്ലെ?’
‘ഇഷ്ടാണ്, പക്ഷേ… ’
‘നിനക്ക് വിഷമാവുമെങ്കിൽ ഇനി ഞാൻ വരുന്നില്ല, പോെര?’
അതു രമേശൻ പ്രതീക്ഷിച്ചില്ല. എന്തെങ്കിലും പറഞ്ഞ് അവർ തന്നെ ആശ്വസിപ്പിക്കുമെന്നേ കരുതിയിരുന്നുള്ളു. മനസ്സാക്ഷിയുടെ കുത്തിന്നിടയിലും, ഈ ബന്ധം ഇങ്ങിനെത്തന്നെ കൊണ്ടുനടത്താനുള്ള ന്യായങ്ങളായിരുന്നു അയാൾക്കാവശ്യം.
രമേശൻ ആ മുറി ഒഴിഞ്ഞ് പോകുകയാണെന്നറിഞ്ഞപ്പോൾ ആനന്ദമയീദേവിയ്ക്ക് സഹിയ്ക്കാനായില്ല. അന്നു രാത്രി…
സുഖകരമായ ഒരാലിംഗനം സ്വപ്നമല്ലെന്നു മനസ്സിലാക്കാൻ രമേശന് അധികം സമയം വേണ്ടിവന്നില്ല. മുറി ഇരുട്ടായിരുന്നു. പുതക്കാതെ കിടന്നതുകാരണം ദേഹം തണുത്തിരുന്നു. ആനന്ദമയീദേവിയുടെ ദേഹം ചൂടുണ്ട്. അതി ന്റെ സ്പർശംതന്നെ രമേശനെ ചൂടുപിടിപ്പിച്ചു. അയാൾ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ചുണ്ടുകൾ അവരുടെ കവിളിൽ തട്ടിയപ്പോഴാണ് മനസ്സിലായത്. ആനന്ദമയീദേവി കരയുകയായിരുന്നു. അയാൾ അവരുടെ മുഖം കൈ കൊണ്ട് തപ്പിനോക്കി. അതെ, അവർ കരയുകയാണ്, നിശ്ശബ്ദയായി, തന്നെ അറിയിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട്.
 Reply
Messages In This Thread
RE: ലൈംഗികത എന്റെ നോവലുകളിൽ - by SexStories - 01-07-2019, 10:19 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,