ലിസ ഭാഗം – 2
#2
ഞാൻ ചുറ്റുപാടും വിശദമായി വീക്ഷിച്ചു . ഞാൻ പോകുന്ന സമയത്ത് താമസിച്ചിരുന്നത് പോലെ അത്രയും സ്റ്റാൻഡേർഡുള്ള ഒരു സ്ഥലമല്ല ഇത് . അപ്പോൾ പപ്പാ ബിസിനസ്സ് നടത്തി കൂടൂതൽ പിശുക്കനായി മാറുകയാണോ ?
“വാ , ഇനി നമുക്ക് നമ്മുടെ ഫ്ലാറ്റിലേക്ക് പോകാം. ‘. കാർ പാർക്ക് ചെയ്യു വന്ന ലിസ എന്റെ ഒരു സുട്ട് കേസ് വലിച്ചു കൊണ്ട് എന്റെ മൂന്നിൽ നടന്നു  .
“ഇത് വാടകക്കോ അതോ സ്വന്തമോ ? ഒരു ത്രീ ബഡ് റൂം ഫ്ലാറ്റിന്റെ കതക്സ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു ലിസയോട് ഞാൻ ചോദിച്ചു .
“തൽക്കാലം നീ ഡ്രസ്സ് ഒക്കെ  ചെയ്തഞ്ച് ചെയ്ത് ഫ്രഷായിരിക്ക് . ഞാനപ്പോഴേക്കും ചായ കൊണ്ടു വരാം എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം “.
ലിസയിൽ നിന്ന് എനിക്കറിയാൻ കഴിഞ്ഞ കാര്യങ്ങൾ സുഖകരമായിരുന്നില്ല . പപ്പായും മമ്മിയും നടത്തിയിരുന്ന എക്സ്പോർട്ട് ബിസിനസ്സ് തകർന്ന് പാളീസായി . അതു വരെ സമ്പാദിച്ചതൊക്കെ ബാങ്കുകാർ ജപ്പി ചെയ്യു . ഇപ്പോൾ രണ്ടു പേരും പണ്ട് സപ്ലെ ചെയ്തിരുന്ന
ഒരു ഗാർമെൻറ് എക്സ്പോർട്ട് കമ്പനിയിൽ സൂപ്പർവൈസർമാരായി ജോലി ചെയ്യുന്നു . കിട്ടുന്ന ശമ്പളം കൊണ്ട് ചിലവ് നടത്താനും ലോൺ തിരിച്ചടക്കാനും വളരെ പ്രയാസമാണ്.അതിനാൽ ഞാൻ തിരിച്ചെത്തി എത്രയും പെട്ടെന്ന് ഒരു ജോലി സമ്പാദിച്ച് കടങ്ങളൊക്കെ വീട്ടുമെന്ന പ്രതീക്ഷയിലാണ് അവരിപ്പോൾ .

“നീയിപ്പോഴെi് ചെയ്യുന്നു “? ഞാൻ ലിസയോട് ചോദിച്ചു.
“ഞാൻ ഫ്രീ ലാൻസറായി കാൺ ട്രാക്റ്റ് ബേസിസിൽ ചില കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നു . പിന്നെ അൽപ സ്വൽപം മോഡലിംഗുമുണ്ട്. എങ്ങിനെയെങ്കിലും കുറെ പണം സമ്പാദിക്കണം . എന്റെയൊപ്പം പഠിച്ചിരുന്ന ഒരു കുട്ടി ആസ്ട്രേലിയയിൽ ഗാർമെൻ ബിസിനസ്സ് നടത്താൻ വിളിച്ചിട്ടുണ്ട് . പണം ശരിയായാൽ പിന്നെ ഒരു നിമിഷം പോലും ഇവിടെ നിൽക്കില്ല ཨ. ലിസയുടെ പരിപാടിയുടെ ആസൂത്രണങ്ങൾ എനിക്ക സന്തോഷപ്രദമായിരുന്നില്ല . എന്റെ ഉത്സാഹമെല്ലാം പെട്ടെന്നസ്തമിച്ചു . ലിസയില്ലെങ്കിൽ പിന്നെ ഇവിടെ എന്താണൊരു രസം ?
“ഇനി നിന്റെ പരിപാടിയെന്താണ് ? സാധാരണയായി അമേരിക്കയിൽ പോയവർ തിരിച്ച വരാറില്ലല്ലോ ? നിനക്കെന്ത് പറ്റി ‘?
“നീ ഇവിടെ ഉണ്ടെന്ന ഒരു കാരണം കൊണ്ട് മാത്രമാണ് ഞാൻ തിരിച്ച് വന്നത് . നീ പോവുകയാണെങ്കിൽ പിനെ ഞാനെന്തിനിവിടെ നിൽക്കണം ?
‘തൽക്കാലം നിന്നെ പഠിപ്പിക്കാനെടൂത്ത എഡ്യക്കേഷൻ ലോൺ തിരിച്ചടക്കാനെങ്കിലും നീ
ചപ്പായെ സഹായിക്  അല്ലെങ്കിൽ എന്റെയടുത്ത് ആസ്ട്രേലിയയിലോ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ . ഇനി നീ വിശ്രമിക്ക് ഉണർന്നെണീക്കുമ്പോഴേക്കും ഞാൻ ലഞ്ച് റെഡി ആക്കം  . പിന്നെ ഈവനിംഗിൽ ഒരു ചെറിയ കറക്കം . മമ്മിയും പപ്പയും വരുമ്പോൾ പണ്ടത്തെ പോലെ രാത്രിയാകും “.

ഞാൻ തിരിച്ചെത്തിയതിൽ പപ്പയും മമ്മിയുമൊന്നും വലിയ ആഹ്ലാദ പ്രകടനമൊന്നും നടത്തിയില്ല . ചുരുങ്ങിയ വാക്കുകളിൽ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു . പിന്നെ എത്രയും വേഗം ഒരു ജോലി സമ്പാദിക്കണമെന്ന് നിർദ്ദേശവും തന്നു .
ഒരു ചെറിയ ഹോളി ഡേ ലിസയുമായി ആഘോഷിക്കണമെന്ന എന്റെ പ്ലാനുകളെല്ലാം മുളയിലേ കരിഞ്ഞു പോയി
എന്തായാലും സമയം പാഴാക്കാതെ പിറ്റേന്ന് മുതൽ തന്നെ ഞാൻ സ്വന്തമായൊരു ജോലി നേടിയെടുക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങി . ഇൻറർ നെറ്റിൽ കാണുന്ന സൈറ്റുകളിലെല്ലാം ഞാൻ റജിസ്റ്റ്ലർ ചെയ്യു . പല കമ്പനികളുടേയും സൈറ്റിലേക്ക് എന്റെ ബയോഡാറ്റ് അയച്ചു കൊടുത്തു .
 Reply
Messages In This Thread
ലിസ ഭാഗം – 2 - by kinkygirls - 05-08-2017, 06:38 AM
RE: ലിസ ഭാഗം – 2 - by kinkygirls - 05-08-2017, 06:39 AM
Possibly Related Threads...
Thread
Author
  /  
Last Post
Replies: 1
Views: 15,130
05-18-2017, 06:39 AM
Last Postkinkygirls
Replies: 0
Views: 6,336
05-08-2017, 06:40 AM
Last Postkinkygirls

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,