ബ്ലെസ്സിങ് ഭാഗം – 4
#3
അതുകൊണ്ട് അച്ചനോട് പറയാനുള്ള പ്ലാൻ ഉപേക്ഷിച്ചു. കൂടാതെ പറയാനാണെങ്കിൽ പോലും എവിടേ അതിനവസരം. ഞായറാഴ്ച ക്രമത്തിന് കുർബാനക്ക് വന്ന് പെണ്ണുങ്ങളുടെ ഇടയിൽ നിന്ന് കുർബാന കണ്ട് തിരിച്ചുപോകും. വല്ലപ്പോളും ജോസച്ചനാണ് കുർബാന ചെല്ലുന്നതെങ്കിൽ അച്ചനേ കണ്ടു എന്നു പറയാം. ചെറുപ്പക്കാരി പെണ്ണുങ്ങൾക്ക് കൊച്ചച്ചന്മാരോട് മിണ്ടാനും മറ്റും എവിടെയണ് ചാൻസ്. ചിലപ്പോൾ അവൾക്ക് അച്ചനോട് അരിശവും തോന്നിയിട്ടുണ്ട്. ഇത്രയെല്ലാം അവർ പങ്കുവെച്ചിട്ട് ആ മനുഷൻ ഇങ്ങോട്ടു സംസാരിക്കാൻ ശ്രമിച്ചിട്ടു പോലുമില്ലല്ലോ എന്നോർത്ത് ചിലപ്പോൾ ഓടിച്ചെന്ന് അച്ചന്റെ കാലിൽ വീണ് ചോദിക്കാൻ തോന്നിയിട്ടടണ്ട് എന്നാ, ജോസൂട്ടിക്ക് അന്നത്തേതെല്ലാം കളിയായിരുന്നോ എന്ന്. അന്നു പറഞ്ഞതും ചെയ്തതും വെറും കളിപ്പീരായിരുന്നോ എന്ന് ഈ ചിന്തയൊക്കെ ആദ്യത്തേ രണ്ടു മാസത്തേക്കേ ഉണ്ടായിട്ടുള്ളൂ. അപ്പോഴേക്കും ശ്രദ്ധ മുഴുവൻ കുഞ്ഞിലായി ആര് എന്തു കളിപ്പിച്ചാലും ആ കുട്ടിയേ തന്നിൽ നിന്ന് ആർക്കും എടുക്കില്ലല്ലോ.
പതുക്കെ ആ കാമ്രഭാന്തിന്റെ മൂന്നു നാലു മണിക്കൂറുകളുടെ ഊഷ്മളത കുറഞ്ഞു തന്റെ പ്രേമനാഥനേ ഒരുനോക്കുകൂടി കാണാനും ഒരു വാക്കു പറയാനും ഒന്ന് കെട്ടിപ്പിടിക്കാനുമുള്ള ആവേശം കുറച്ചൊക്കെ ശാന്തമായി. അങ്ങനെ പത്തുമാസം കഴിഞ്ഞു. ഇന്നാദ്യമായാണ് ജോസച്ചനെ ഇത് അടുത്തുവച്ചു കാണുന്നത്. അച്ചൻ ഒത്തിരി ക്ഷീണിച്ചുപോയി പണി ഒത്തിരി കാണും. അച്ചന്റെയും അവളുടെയും കണ്ണുകൾ ഈ ചടങ്ങിനിടയിൽ പലതവണ ഇടഞ്ഞു. ഒരു കുറ്റബോധവും സങ്കടവും ആ കണ്ണുകളൂൽ ഇല്ലേ എന്നവൾ സംശയിച്ചു. ജോസച്ചൻ ചടങ്ങുകളെല്ലാം ചെയ്യേണ്ടതുപോലെ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും കലങ്ങി മറിഞ്ഞ് ആ മനസ്സുമുഴുവൻ കസേരയിൽ ഇരിക്കുന്ന മേരിയുടെ അടുത്ത് ആയിരുന്നു. എത ദിവസങ്ങളായി അവളേ ഒരു നോക്കു കാണാൻ കൊതിക്കുന്നു. ചില ഞായറഴ്ചകളിൽ കുർബാനക്കിടക്ക് പള്ളിയുടെ പുറകിൽ അവളേ കണ്ടിട്ടുണ്ട് ഓടിച്ചെന്ന് അവളേ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാൻ ഹൃദയം വെമ്പിയിട്ടുണ്ട്. ആ മറക്കാൻ പറ്റാത്ത ദിവസം കഴിഞ്ഞ് ഇതുവരെ നന്നായി ഉറങ്ങിയിട്ടില്ല. ഉൗണിലും ഉറക്കത്തിലും പ്രാർധനസമയത്തുമെല്ലാം അവൾ നിറഞ്ഞുനിന്നു. അവളുടെ വീട്ടിൽ പോകാൻ പലതവണ ഒരു നെബട്ടിട്ടുണ്ട്. പക്ഷേ എന്താ വന്നത് എന്ന് ചോദിക്കുന്ന ഭർത്താവിനോട് എന്തു പറയും.
എഴുത്തെഴുതിയാൽ അതാരുടെ കയ്യിലാണ് കിട്ടുന്നതെന്നറിയമോ. ഈ കാര്യങ്ങൾ ആരോടെങ്കിലും പറയാൻ പറ്റുമോ. തന്നേ സഹിച്ചു. ഇന്നവളേ ആദ്യമായാണ് ഇത്രയും അടുത്തുകാണുന്നത്. ഓടിച്ചെല്ലാൻ തോന്നി. അവൾ അവളുടെ കുഞ്ഞിനേയും പിടിച്ച് ഭർത്താവിനോട് എന്തോ സംസാരിക്കുകയാണ്. അവളേ കണ്ടതേ മുഖം തുടുത്തു. ഹൃദയമടിപ്പ് കൂടി. പക്ഷേ ഓടിച്ചെല്ലണോ. ആർക്കറിയാം. അവളേ സംബന്ധിച്ചിടത്തോളം അന്നത്തേ സംഭവങ്ങൾ ഒരു കളിയായിരിന്നിരിക്കാം. ആ നിമിഷത്തേ ആവേശത്തിൻ ചെയ്തതുപോയ ഒരു തെറ്റ് അവൾ സ്നേഹിക്കുന്ന ഒരു ഭർത്താവും അതിന്റെ ഫലമായ ഒരു കുഞ്ഞും അവൾക്കുണ്ട്. മിക്കവാറും അവൾക്ക് താനൊരു ചെയ്യാൻ പാടില്ലാതീരുന്ന തെറ്റ് മാത്രമായിരിക്കൂ. അതവൾ മറക്കാൻ ശ്രമിക്കുകയായിരിക്കയാണേങ്കിൽ എന്തിനവളേ ബുദ്ധിമുട്ടിക്കണം. അതും ഇതുപോലെ സന്തോഷം നിറഞ്ഞ അവസരത്തിൽ,
ചടങ്ങിന്റെ അവസാന ആശീർവാദം കൊടുക്കാനായി അച്ചൻ കൈ പൊക്കി ആ പിഞ്ചു കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. എന്തു സുന്ദര നിഷ്കളങ്കമായ മുഖം. യാതൊരു വേദനയും വിഷമങ്ങളുമാല്ലാതെ വല്ല്യമ്മയുടെ കയ്യിൽ കിടന്നുറങ്ങുന്നു. ജോസച്ചൻ മെല്ലെ ആ കുഞ്ഞിന്റെ കവിളിൽ തലോടിക്കൊണ്ട് മനസിൽ ഹൃദയം നൊന്തു പാർധിച്ചു. മോനേ നല്ലതു വരട്ടെ നിന്റെ ജീവിതം എന്നും ശാന്തിമയവും ആനന്ദം നിറഞ്ഞതുമാകട്ടെ നിന്റെ അപ്പനും അമ്മക്കും നീ അന്തസിനും സൽപേരിനും കാരണമാകട്ടെ.
ചടങ്ങു കഴുഞ്ഞു എല്ലാവരും പള്ളിയിൽ നിന്നിറങ്ങി ബന്ധുക്കൾ മാറിമാറി കുഞ്ഞിനേ എടുക്കുകയും തലോടുകയും ചെയ്തതുകൊണ്ട് അയ്യോ എന്തു മിടുക്കൻ ചെറുക്കനാ, എന്തു നല്ല നിറമാ, കുര്യാച്ചാ നിന്റെ ഭാഗ്യം തെളിഞ്ഞെടാ എന്നൊക്കെ കമന്റ് പറയുന്നതും കേട്ട് മേരി തിരിഞ്ഞകത്തേക്ക് നോക്കിയപ്പോൾ മാമോദീസയുടെ സാധനങ്ങളെല്ലാം മടക്കി ക്കൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്ന ജോസച്ചനാണ് ആരുമറിയാതെ മെല്ലെ അവൾ അച്ചന്റെ അടുത്തു ചെന്ന് വിളിച്ചു.
” ജോസുട്ടി”
അച്ചൻ പെട്ടന്ന് തിരിഞ്ഞു. അവളേ കണ്ടതേ ആ കണ്ണുകൾ കലങ്ങി. അവളുടെ കണ്ണുകളും നിറഞ്ഞു. ഒരു തേങ്ങലോടെ അവൾ ചോദിച്ചു.
‘ സുഖമാണോ ജോസുട്ട്”,”

അവനൊന്നും പറഞ്ഞില്ല. ആ കണ്ണുകളിൾ ഒരു ആവേശം ഉണ്ടായിരുന്നു. അവളേ നോക്കി കൊതിതീർക്കാൻ ശ്രമിക്കുന്നപോലെ, പിരിഞ്ഞുപോയതിന്റെ ദുഖം അമർത്താൻ പാടുപെടുന്ന പോലെ. ഒരു ദീർഘനിശ്വാസത്തോടെ അച്ചൻ ചോദിച്ചു.
” നിനക്ക് സുഖമാണോ. ഇതിൽ കൂടുതൽ എന്തു വേണം മേരി നല്ല തങ്കക്കുടം പോലത്തെ കുഞ്ഞ് നീ ഭാഗ്യവതിയാണ് ഇന്നത്തേ സന്തോഷം എന്നും നിനക്ക് ഉണ്ടായിരിക്കട്ടെ.”

അവൾ ഒന്നും പറഞ്ഞില്ല. ഇതിൽ കൂടുതൽ എന്തു വേണമെന്നുള്ള ചോദ്യത്തിന് ഉത്തരമില്ലാഞ്ഞിട്ടില്ല. അപ്പോളേക്കും കുര്യാക്കോസ് ഓടി വന്നു. ” അയ്യോ അച്ചോ വളരെ നന്ദി. അച്ചൻ വരില്ലേ വീട്ടിലേക്ക് ഇന്ന് നല്ല പന്നിയിറച്ചിയും അപ്പവുമാണ് അമ്മ ഉണ്ടാക്കിയിരിക്കുന്നത്.
ഇനി ആ കുന്നിന്റെ ഒരടി പോലും കയറാനുള്ള ശക്തി തനുക്കില്ല. ആ വീട്ടിൽ കയറാനുള്ള മനക്കരുത്തില്ല. അപാപ്യമായ ഒരു സ്വപ്തനം ആയി അത് തന്റെ ജീവിതകാലം മുഴുവൻ തന്റെ ജീവൻ കാർന്നു തിന്നും,

“ഇല്ല കുര്യാക്കോസേ, ക്ഷമിക്കണം. എനിക്കിന്ന് അരമന വരേ അത്യാവശ്യമായി പോകണമല്ലോ. വേറൊരിക്കലാകട്ടെ.”
അപ്പോളേക്കും കുഞ്ഞിന്റെ ചുറ്റും കൂടിയിരുന്നവരുടെ ഇടയിൽ ഒരു വാക്കുതർക്കംവും ഒച്ചയും കൊച്ച് ആരേപ്പോലെയാണ് ഇരിക്കുന്നത് എന്നതായിരുന്നു പ്രശ്നം. അതിൻ പങ്കെടുക്കാനായി കുര്യക്കോസ് അങ്ങോട്ട് വലിഞ്ഞു.
കുര്യാക്കോസിന്റെ അമ്മ പറയുന്നു കുഞ്ഞ് അമ്മയുടെ അപ്പനേപ്പോലെ ഇരിക്കുന്നു എന്ന്. മേരിയുടെ അപ്പന്റെയാണ് സ്വരം ഉയർന്ന് കേൾക്കുന്നത്. കാരണം പാർട്ടി രാവിലേ ഇച്ചിരി കൂടിച്ചാണ് പള്ളിയിൽ വന്നിരിക്കുന്നത്. ആഘോഷം രാവിലേ തന്നേ തുടങ്ങി. അങ്ങാരു പറയുന്നത് കൊച്ച് മേരിയുടെ ആങ്ങള് തങ്കച്ചനേപ്പോലെ ഇരിക്കുന്നു എന്നാണ്. ആ തമാശ സ്വല്പനേരം നോക്കിനിന്നശേഷം മേരി ചോദിച്ചു.
“ജോസച്ചൻ എന്നാ പറയുന്നു. കുഞ്ഞു ആരേപ്പോലെയാ ഇരിക്കുന്നത്.” ‘ആവോ. ഇത് പെട്ടെന്ന് പറയാൻ പാടാ. ഞാൻ നിന്റെ ആൾക്കാരെ എല്ലാം അറിയുകയില്ലല്ലോ. നിനക്കല്ലെ കൃത്യം പറയാൻ പറ്റുന്നത്. നീ തന്നെ പറ” മേരി ജോസച്ചന്റെ മുഖത്തുനോക്കി സാവധാനം പറഞ്ഞു. “അതു ശരിയാ എന്നുക്കുമാത്രമേ കൃത്യമായി അറിയത്തൊള്ളു. ഞാൻ പറയുന്നത് സത്യവുമാണ് എന്റെ പൂന്നാരമോൻ അവന്റെ അപ്പനെപ്പോലെ തന്നെയാണിരിക്കുന്നത്. ജോസച്ചൻ ആ ബഹളത്തിൽ കൂടിയിരിക്കുന്ന കുര്യാക്കോസിനേ നോക്കി. പിന്നെ മേരിയേ നോക്കി തലകുലുക്കി.

‘കുര്യാക്കോസിനേപ്പോലെയോ ആവോ.” “കുര്യാക്കോസിനേപ്പോലെ അല്ല എന്ന് ഏതു പൊട്ടക്കണ്ണനും പറയാം. എന്റെ പൂന്നാരമോൻ
അവന്റെ അപ്പനേപ്പോലാണ് ഇരിക്കുന്നത് എന്നല്ലെ ഞാൻ പറഞ്ഞുള്ളൂ.

ജോസച്ചൻ ഷോക്കേറ്റതുപോലെ അവളേ നോക്കിയപ്പോളേക്കും അവൾ തിരിഞ്ഞു നടന്നു കഴിഞ്ഞു. ആൾക്കൂട്ടത്തിന്റെ കൂടെ കൂടി പള്ളിയിൽ നിന്നിറങ്ങി ജീപ്പിൽ കയറി പെട്ടെന്ന് അച്ചന്റെ മുമ്പിൽ നിന്നും അവൾ ഒരു ഇടിവാളൂ പോലെ മറഞ്ഞു. ജീപ്പ് തിരിഞ്ഞ് പള്ളിയുടെ ഗേറ്റ് കടന്നിട്ടും ജോസച്ചൻ ആ വാതിലിൽ കൂടി നോക്കി അപ്പോളും ഒരു (പതിമ പോലെ നിൽക്കുന്നുണ്ടായിരുന്നു.
 Reply
Messages In This Thread
RE: ബ്ലെസ്സിങ് ഭാഗം – 4 - by kinkygirls - 06-21-2017, 09:38 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,