ലൈംഗികത എന്റെ നോവലുകളിൽ
#1
സ്ത്രീ ലൈംഗികത ഏറ്റവും ശക്തമായി അവതരിപ്പിച്ചിട്ടുള്ളത് എന്റെ ‘ആസക്തിയുടെ അഗ്നിനാളങ്ങൾ’ എന്ന നോവലിലാണ്. സരള എന്ന പ്രധാന കഥാപാത്രത്തെ ചുറ്റിയാണ് കഥ നീങ്ങുന്നത്. ഒരു കൃഷിക്കാരനായ ഭർത്താവ് ഗോപി നല്ലവനായിരുന്നു. നല്ല മനുഷ്യൻ എന്നതിന് നല്ല ഭർത്താവ് എന്ന അർത്ഥമുണ്ടാവണമെന്നില്ലല്ലൊ.
രാത്രി ഒരനുഷ്ഠാനംപോലെ ഗോപി ഭാര്യയെ പ്രാപിച്ചു. തന്റെ ആവശ്യങ്ങളെപ്പറ്റി സംസാരിക്കാൻ അയാൾക്കു മടിയായിരുന്നു. പറയാതെ തന്നെ ഭാര്യ അതെല്ലാം മനസ്സിലാക്കണമെന്ന് അയാൾക്കു നിഷ്‌കർഷയുണ്ടായിരുന്നു. അതുകൊണ്ട് ഗോപി കിടന്നാൽ അവൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ തുടങ്ങും. സാരി അഴിച്ചുമാറ്റി ഒരു കസേലയിൽ ഇടും. പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞ് ബ്ലൗസും അടിവസ്ത്രങ്ങളും അഴിച്ചു മാറ്റും, ഒരു ചടങ്ങുപോലെ. ഗോപി അതിഷ്ടപ്പെട്ടു. എല്ലാം അഴിച്ചുമാറ്റി, അവൾ അയാളുടെ അടുത്തു ചേർന്നു കിടക്കും.
മുറുക്കാന്റെ വാസനയുള്ള നിശ്വാസം ദ്രുതമാകുന്നതു ശ്രദ്ധിച്ചുകൊണ്ട്, ഉണരാത്ത സ്വന്തം വികാരങ്ങളെ മോഹിച്ച് സരള കിടക്കും. ഭാര്യയുടെ വികാരങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് അയാൾ ഓർത്തില്ല. ചിതം വരുത്തിയ കണ്ടത്തിൽ വിത്തെറിയുന്ന കർഷകന്റെ നിസ്സംഗതയോടെ അയാൾ സുരതത്തിലേർപ്പെട്ടു.
വിത്തെറിയുന്നതിനുമുമ്പ് കണ്ടം ചിതം വരുത്തണമെന്ന നാട്ടറിവ് ആ മനുഷ്യന് വ്യക്തിജീവിതത്തിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. സ്‌നേഹരാഹിത്യമല്ല കാര്യം, ആ മനുഷ്യൻ സരളയെ വളരെയധികം സ്‌നേഹിച്ചിരുന്നു. പക്ഷെ അവളുടെ ദേഹം ചിതപ്പെടാതെ കിടന്നു.
ഗോപി ഉച്ചക്ക് താഴെയൊരു മുറിയിലാണ് ഉറങ്ങാറ്.
ഒരു ദിവസം ഇരുന്നുറങ്ങുന്നതു കണ്ട് അമ്മ പറഞ്ഞു. ‘മോള് പോയി കിടന്നോ.’
അതിനുശേഷം ഉച്ചയുറക്കത്തിന് അവൾ മുകളിൽ പോയി. വാർണിഷ് ഇട്ട തട്ടിൽ ഒരു മൂലയിൽ തൂക്കിയിട്ട നിറങ്ങളുള്ള സ്ഫടികഗോളങ്ങളിൽ കണ്ണുംനട്ട് അവൾ ഒറ്റയ്ക്കു കിടക്കും. അതു നോക്കിയിരിക്കെ അവൾ വികാരഭരിതയാവും. ബ്ലൗസിന്റെ കുടുക്കുകളഴിക്കും. സ്വതന്ത്രമാക്കപ്പെട്ട മാറിൽ അവളുടെ നേരിയ വിരലുകൾ തലോടും. വിരൽത്തുമ്പിൽ പൊട്ടിവിരിയുന്ന രസബിന്ദുക്കളുടെ സാന്ത്വനത്തിൽ അവൾ കണ്ണടച്ചു കിടക്കും. സ്തനതടങ്ങളിൽ ഉരുണ്ടുകൂടുന്ന സ്വേദകണങ്ങൾ നെൽചെടികളുടെ ഗന്ധവുമായി വയലിൽനിന്നെത്തുന്ന കാറ്റ് സാവധാനത്തിൽ ഒപ്പിയെടുക്കും. ഗോപിയേട്ടൻ മുകളിൽ കയറിവന്നെങ്കിലെന്ന് അവൾ ആശിക്കും, വരില്ലെന്ന അറിവോടെത്തന്നെ.
ഭർത്താവിന്റെ അവഗണനയ്‌ക്കെതിരെ കലാപമായിട്ടൊന്നുമല്ല അവൾ ഗോപിയുടെ അനുജൻ വിനോദുമായി അടുക്കുന്നത്. ഒരു കലാപം നടത്താനുള്ള ബൗദ്ധിക പശ്ചാത്തലമൊന്നും ആ നാട്ടിൻപുറത്തുകാരിയ്ക്കില്ല. സാന്ദർഭികമായി അങ്ങിനെ സംഭവിച്ചുവെന്നു മാത്രം. അതിന്റെ ഫലം ദൂരവ്യാപകമായിരുന്നു. പിന്നീടു സംഭവിക്കുന്നതെല്ലാം സരളയുടെ, ഒരു പരിധിവരെ വായനക്കാരന്റെയും ഗ്രാഹ്യത്തിനുമപ്പുറത്തായിരുന്നു. അവൾ ഒരൊറ്റക്കാളവണ്ടിയിൽ ഒരാശ്രമത്തിലെത്തുന്നതും അവിടുത്തെ ഗുരുവിന്റെ ചെറുപ്പക്കാരനായ ശിഷ്യൻ ജ്ഞാനാനന്ദനെ കാണുന്നതും അവനിൽ വിനോദിന്റെ നിഴൽ ദർശിക്കുന്നതും വീണ്ടും പഴയ മനോവികാരങ്ങൾക്കടിമപ്പെടുന്നതും അവളുടെ ശക്തമായ ലൈംഗികതയെ കാണിക്കുന്നു. ഈ നോവലിൽ ടൈം വാർപ്പും പുനർജ്ജന്മവും വന്നിരിയ്ക്കുന്നത് തികച്ചും യാദൃശ്ചികമാണ്, എന്നാൽ ഒരു പരിധിവരെ ആവശ്യവുമാണ്. പക്ഷെ അത് നോവലിന്റെ ഇഴയിൽ മുഴച്ചുനിൽക്കാതെ ചേർക്കാൻ പറ്റിയതിൽ ഞാൻ വിജയിച്ചുവെന്നാണ് കരുതുന്നത്.
പെട്ടെന്ന് ഒരു തീരുമാനമെടുത്തപോലെ അവൾ എഴുന്നേറ്റു പാറക്കെട്ടിനു നടുവിൽ വന്നുനിന്നു. ഒരനുഷ്ഠാനകർമ്മം പോലെ അവൾ പുടവ അഴിക്കാൻ തുടങ്ങി. പുടവ അഴിച്ചു വലിച്ചെറിഞ്ഞശേഷം അവൾ ബ്ലൗസിന്റെ കുടുക്കുകൾ വിടുവിച്ച് അഴിച്ചുമാറ്റി. അടിവസ്ത്രങ്ങൾ പാറകളിൽ ചിതറിക്കിടന്നു.
തുമ്പിക്കൈ വണ്ണത്തിലുള്ള നീർച്ചാലിനു താഴെ അവൾ നിന്നു. പുനർജനിതീർത്ഥത്തിന്റെ ശാപത്തെപ്പറ്റി അവൾ ആലോചിച്ചില്ല. തപ്തമായ മനസ്സും ദേഹവും തണുക്കുന്നതുവരെ അവൾ ജലധാരയ്ക്കു കീഴിൽ നിന്നു. പിന്നെ തോർത്തുകകൂടി ചെയ്യാതെ തിരിച്ചു പാറമേൽ വന്നു ചമ്രംപടിഞ്ഞിരുന്നു കണ്ണുകളടച്ചു.
ജന്മാന്തരങ്ങളുടെ നോവ് ഒരു കിനാവായി അവളുടെ കൺമുമ്പിലൂടെ കടന്നുപോയി. അനാദിയായ ദുഃഖത്തിന്റെ അനന്തമായ പരമ്പരകൾ, ശാപമോക്ഷം കിട്ടാതിരുന്ന സ്മൃതികൾ.
സരളയെ അന്വേഷിച്ച് ജ്ഞാനാനന്ദൻ വരികതന്നെ ചെയ്തു. അവളുടെ സ്വയം പീഡനം അവന് സഹിക്കാൻ പറ്റുന്നില്ല.
സരളയുടെ കണ്ണിൽനിന്നു നീർ ധാരയായൊഴുകി. അവൾ അനാസക്തയായി ഇരുന്നു. ജ്ഞാനാനന്ദൻ അവളുടെ മുഖം കൈകളിലെടുത്തു വിറയ്ക്കുന്ന ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു.
ആസക്തിയുടെ പരുക്കൻ പാറമേൽ വീണുരുളുമ്പോൾ ജ്ഞാനാനന്ദൻ ഓർത്തത് കഴുത്തിലെ രുദ്രാക്ഷമാലയെപ്പറ്റിയായിരുന്നു. കൈ സ്വതന്ത്രമായ ഒരു നിമിഷത്തിൽ അവൻ ആ മാല പൊട്ടിച്ചു കാട്ടിലേയ്‌ക്കെറിഞ്ഞു.
രാത്രി വളർന്നു. രതിമൂർച്ഛയുടെ നിമിഷങ്ങളിൽ, രജനിയുടെ ഗന്ധങ്ങൾ, ഭാവങ്ങൾ ആവാഹിക്കുന്ന ആകാശത്തിനു താഴെ പാറക്കെട്ട് ഒരു കിടപ്പറയായും, മലനിരകൾ നാലുകെട്ടായും മാറി. പാതിയടഞ്ഞ കണ്ണുകളോടെ കിടക്കുന്ന സരളയുടെ മുഖം ജ്ഞാനാനന്ദനിൽ ജന്മാനന്തര സ്മരണകളുണർത്തി.
ഈ നോവലിന് ചെറുതാണെങ്കിലും നല്ലൊരു പഠനം ശ്രീ. പി. കൃഷ്ണവാരിയർ എഴുതിയത് (കലാകൗമുദി വാരിക 1999) എന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.
‘ആസക്തിയുടെ അഗ്നിനാളങ്ങൾ’ക്കു ശേഷം സ്ത്രീലൈംഗികത മറനീക്കി വരുന്ന മറ്റൊരു നോവലാണ് ‘കൊച്ചമ്പ്രാട്ടി’. അതിന്റെ ആമുഖത്തിൽ നിന്ന് പ്രസക്തമായ ഒരു ഭാഗം താഴെ കൊടുക്കുന്നു.
സ്ത്രീ അവളുടെ ശരീരം പുരുഷമേൽക്കോയ്മയ്‌ക്കെതിരെയുള്ള ആയുധമാക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട് ഈ നോവലിൽ. പുറമെനിന്ന് നോക്കുമ്പോൾ സ്ത്രീപീഡനമെന്നു തോന്നാവുന്ന സംഭവങ്ങൾ ശരിക്കും അവസാനത്തെ അപഗ്രഥനത്തിൽ പുരുഷപീഡനമായി കലാശിക്കുന്നതാണ് കാണുന്നത്. ശാരീരികമായി ദുർബ്ബലമായൊരു വിഭാഗം പലപ്പോഴും നിലനില്പിന്റെ ഭാഗമായി, അല്ലെങ്കിൽ ഭൗതികലാഭത്തിനായി പുരുഷന്റെ ദൗർബ്ബല്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ. മനുഷ്യനെന്ന ജന്തു വർഗ്ഗത്തിന്റെ ഉദയം മുതൽ അതിജീവനത്തിന്റെ ശാസ്ത്രം തന്നെ വികസിപ്പിച്ചെടുക്കുന്നതിൽ സ്ത്രീവർഗ്ഗം വിജയിച്ചിരുന്നു. അതു കാലാകാലമായി പരിഷ്‌കരിക്കുന്നതിലും അവർ അസാമാന്യകഴിവും മികവും കാണിച്ചു. സ്ത്രീയ് ക്കും ലൈംഗികതയുണ്ട്, അവളുടെതായ രുചിഭേദങ്ങളുണ്ട്, അവ കാലഹരണപ്പെട്ട സദാചാരബോധങ്ങൾക്കും പുരുഷമേധാവിത്വത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കും അടിച്ചമർത്താൻ കഴിയാത്തവിധം വളരെ ശക്തമാണ് എന്ന് മലയാളത്തിൽ ആദ്യമായി പറഞ്ഞത് സ്ത്രീകൾക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് നടിക്കുന്ന പെണ്ണെഴുത്തുകാരോ സ്ത്രീ സംഘാടകരോ അല്ല, മറിച്ച് പെണ്ണെഴുത്തുകാരി എന്ന് വിളിക്കാൻ ആഗ്രഹിക്കാത്ത, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാണ് എന്ന് ഓർക്കണം.
എന്റെ കഥകൾ പൊതുവെ സ്ത്രീപക്ഷകഥകളാണ്. ആ ചായ്‌വ് ഈ നോവലിലും കാണാം. പക്ഷേ പെണ്ണെഴുത്തുകാർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്ത്രീപ്രതികരണമാവണമെന്നില്ല ഇവിടെ. അതായത് പുരുഷൻ തൊടുമ്പോഴേയ്ക്ക് പുഴയിൽപോയി ചകിരിയെടുത്ത് ഉരച്ച് തോലുവരെ കളയുന്ന കക്ഷിയല്ല അവളെന്നർത്ഥം. മറിച്ച് ലൈംഗികകാര്യങ്ങളിൽ കുറേക്കൂടി പക്വത വന്നവൾ. അത്ര പെട്ടെന്ന് വാടി വീഴുന്നവരല്ല ഈ നോവലിലെ സ്ത്രീകൾ. അവൾ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളെപ്പറ്റി ബോധവതിയാണ്. സ്ഥാപനവൽക്കരിക്കപ്പെട്ട കുടുംബബന്ധങ്ങളോ ഇറക്കുമതി ചെയ്ത പാപബോധമോ അതു നേടിയെടുക്കുന്നതിൽനിന്ന് അവളെ പിൻതിരിപ്പിക്കുന്നില്ല. സ്വന്തം സ്വത്വം അംഗീകരിക്കപ്പെടണമെന്ന നിർബ്ബന്ധമുള്ളവൾ. ചൂലെടുത്തുയർത്തി മുദ്രാവാക്യങ്ങൾ വിളിക്കുക എളുപ്പമാണ്, പ്രത്യേകിച്ചും നാം സത്യത്തിൽനിന്ന് അകന്നു നിൽക്കുമ്പോൾ. ഒരു കാലഘട്ടത്തിന്റെ കഥയാണ് ഞാൻ എഴുതുന്നത്. അത് ചരിത്രമായതുകൊണ്ട് എത്രത്തോളം സത്യസന്ധമാകാമോ അത്രയും ആകണമെന്ന് എനിക്ക് നിർബ്ബന്ധമുണ്ട്. അതിനെ വൈരുദ്ധ്യാത്മകഭൗതികവാദത്തിനോ സ്ത്രീസ്വത്വവാദത്തിനോ വേണ്ടി വളച്ചൊടിച്ചാൽ നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ലെന്നേ പറയാനുള്ളൂ. തത്വശാസ്ത്രങ്ങൾ മുരട്ടുവാദങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോഴും ചരിത്രം മുന്നോട്ടു കുതിക്കുകയാണ്.
 Reply
Messages In This Thread
ലൈംഗികത എന്റെ നോവലുകളിൽ - by SexStories - 01-07-2019, 10:19 AM
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,